Monday, September 5, 2011

വാല്‍മീകം


നല്ല പശിമയും ചുവപ്പുമുള്ള മണ്ണ് അവിടെക്കൊണ്ടുകൂട്ടിയതാരായിരുന്നു? അതെ, അതവര്‍ തന്നെ അവന്റെ മാതാപിതാക്കള്‍, കുടുംബം. അതിനാലൊരു വാത്മീകം പണിയാനുള്ള ആത്മദാഹം അവന്‍ എന്റെ സാമിപ്യത്തില്‍ എരിച്ചുതീര്‍ക്കുകയായിരുന്നു. 

പ്രവാസത്തിന്റെ ഏകാന്തതയുടെ തുരുത്തുകളിലൊരുനാള്‍  ഞാനവനെ വീണ്ടും കണ്ടെത്തിയപ്പോഴേക്കും ആ ഉറച്ച വാത്മീകത്തിനകത്തെങ്ങോ വീണ്ടെടുക്കാനാവാത്ത വിധം അവന്‍ വേരു പിടിച്ചിരുന്നു. 
ഒരു താപസന്റെ സംയമനത്തോടെ ആ മണ്‍പുറ്റില്‍  നിന്നും  അന്നേരം അവന്‍ അരുള്‍ ചെയ്തു.
"ഞാനും എനിക്കൊരു കണ്ണാടിയും ...... സ്വയം  നിര്‍മ്മിച്ച ഈ വാല്മീകത്തിനകത്ത് ഞാന്‍ സംതൃപ്തനാണ് , ഇവിടെ .......... ഈ ഏകാന്തതയിലെങ്കിലും എനിക്ക് ഞാനാവാന്‍ കഴിയുന്നുണ്ട്".....

10 comments:

  1. ഈ ഏകാന്തതയിലെങ്കിലും എനിക്ക് ഞാനാവാന്‍ കഴിയുന്നുണ്ട്".....
    ആശംസകള്‍

    ReplyDelete
  2. എന്റെ പ്രഥമ ബ്ലോഗ്‌ പോസ്റ്റിനു ആദ്യമായി ലഭിച്ച ഈ ആശംസ ഹൃദയ പൂര്‍വ്വം സ്വീകരിച്ചു കൈപറ്റിയിരിക്കുന്നു.
    എന്ന്.
    അബ്ദുല്‍ ഖാദര്‍
    ദോഹ യില്‍ നിന്നും.

    ReplyDelete
  3. "ഞാനും എനിക്കൊരു കണ്ണാടിയും ...... സ്വയം നിര്‍മ്മിച്ച ഈ വാല്മീകത്തിനകത്ത് ഞാന്‍ സംതൃപ്തനാണ് .. ashamsakal

    ReplyDelete
  4. കാച്ചിക്കുറുക്കിയ കഥ

    ReplyDelete
  5. ഖാദര്‍ ഭായി ആദ്യ പോസ്റ്റു തന്നെ കലക്കി..... "ഞാനും എനിക്കൊരു കണ്ണാടിയും ...... സ്വയം നിര്‍മ്മിച്ച ഈ വാല്മീകത്തിനകത്ത് ഞാന്‍ സംതൃപ്തനാണ്" ആശംസകള്‍

    ReplyDelete
  6. yes this is the inny's touch
    excellent
    waiting for more and more

    ReplyDelete
  7. inny said...
    തിരുത്തുക, പ്രോത്സാഹിപ്പിക്കുക....
    നിര്‍ദേശങ്ങള്‍ക്കും അഭിനന്ദനഗല്കും നന്ദി,
    തുടക്കക്കാരന്റെ അങ്കലാപുകള്‍ വല്ലാതെ വിഭ്രമിപ്പിക്കുന്നു.
    ആശിര്‍വദിചാലും....
    എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി


    September 9, 2011 8:17 AM

    ReplyDelete
  8. As a Brother, I wish, you could be yourself...
    Let it be a good start...
    All the best

    ReplyDelete
  9. ഞാൻ എന്തുപറയണമെന്നറിയാതെ വിഷമിക്കുന്നു കൂട്ടുകരാ...ചിത്രവും കഥയും നാന്നായി യോജിക്കുന്നു...വലിയ നിലവാരമുള്ള വാക്കുകൾ എനിക്കറിയില്ല...നന്നായി..നന്നായി...വാല്മീകം...അതിമനോഹരം....

    ReplyDelete
  10. ബ്ലോഗേഴുത്തില്‍ എന്റെ ഈ കുഞ്ഞു നുറുങ്ങുകള്‍ക്ക് എന്നെ പ്രോത്സാഹിപ്പിചെവരെല്ലാം ഞാന്‍ ബഹുമാനിക്കുന്ന എഴുത്ത്കാരും പ്രതിഭകളും ആണ് എന്നതില്‍ ഞാന്‍ അതിയായി ആഹ്ലാദിക്കുന്നു, നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകളും ആശീര്‍വാദങ്ങളും എന്നും ഇപ്പോഴും ആഗ്രഹിച്ചു കൊണ്ട് ....
    അബ്ദുല്‍ ഖാദര്‍

    ReplyDelete