Thursday, September 8, 2011

മായ്ക്ക റബ്ബര്‍



അഞ്ചാം ക്ലാസ്സിലെ വലതു വശത്തെ നാലാം ബെഞ്ച്,
നാലുവര്‍ഷം പഴക്കമുള്ള, വക്കുകള്‍ തരംഗിതമായ  പുസ്തകങ്ങള്‍ ഒരിഞ്ചു വീതിയുള്ള വെളുത്ത റബ്ബര്‍ ബാന്‍ഡില്‍ ഒരുമയില്ലെങ്കിലും ഒന്നായി കിടക്കുന്നു.
അതിനു മുകളില്‍ ജേഷ്ട്ടന്മാരിലൂടെ കൈ മറിഞ്ഞെത്തിയ തുരുമ്പിച്ച ജ്യോമിതിപ്പെട്ടി, ആ കൊച്ചു പെട്ടിയുടെ ഇരുണ്ട അകത്തളത്തില്‍ അവന്‍ ( പെന്‍സില്‍ )
അവളോട്‌ ( മായ്ക്ക റബ്ബര്‍ ) ദുഃഖം ഘനീഭവിച്ച സ്വരത്തില്‍ മന്ത്രിച്ചു. 
"ഐ ആം സോറി ...."
"എന്തിന് ? എന്ത് പറ്റി എന്റെ കുട്ടേട്ടന് "?
"എന്തിനെന്നോ ? ഞാന്‍ ഓരോ പ്രാവശ്യം തെറ്റു വരുത്തുമ്പോഴും നീയല്ലേ നൊമ്പരപ്പെടുന്നത് ? എന്റെ തെറ്റുകള്‍ അന്യരുടെ കണ്ണില്‍പ്പെടുന്നതിനു മുമ്പ് നീ മായ്ച്ചു കളയുന്നു, ഞാന്‍ വരുത്തി വെക്കുന്ന തെറ്റുകള്‍ നീ ഓരോ പ്രാവശ്യം മായ്ക്കുമ്പോഴും  നിന്റെ ശരീരത്തിന്റെ ഒരു ഭാഗം നീ ത്യജിക്കുന്നു .... , ഓരോ തവണയും നീ എനിക്കായി സ്വയം ചുരുങ്ങി കൊണ്ടിരിക്കുന്നു ......"
"ശരി തന്നെ ! പക്ഷെ ഞാനത് കാര്യമാക്കുന്നെയില്ല....
എന്റെ നിയോഗം തന്നെ അതല്ലേ ? നിന്നില്‍ തെറ്റു വരുമ്പോള്‍ നിന്നെ സഹായിക്കാനല്ലേ ഞാന്‍ നിര്‍മ്മിക്കപ്പെട്ടത് ? ഇങ്ങനെ തേഞ്ഞു തീര്‍ന്നു അവസാനം ഒരുനാള്‍ നീയെന്നെ മാറ്റി പുതിയ ഒരെണ്ണം സ്വന്തമാക്കുമ്പോഴും ഞാനെന്തിനു പരിഭവിക്കണം? എന്റെ ജന്മം സംപൂര്‍ണ്ണമായെന്ന സംതൃപ്തി മാത്രമേ എനിക്കന്നേരമുണ്ടാകൂ ! "
"കരയാതിരിക്ക് , നീ നിന്റെ നിയോഗം തുടരൂ, .... ഞാനെന്റെതും ... നിന്നെ പോലെ ഞാനോ എന്നെ പോലെ നീയോ ആവില്ലൊരിക്കലും, ആവാന്‍ ശ്രമിക്കയുമരുത്..."

8 comments:

  1. ചെറുതെങ്കിലും എന്ത് ഭംഗിയുള്ള കഥ
    അഭിനന്ദനങ്ങള്‍

    ReplyDelete
  2. നീ നിന്റെ നിയോഗം തുടരൂ, .... ഞാനെന്റെതും ...
    ഭായീ കലക്കന്‍ ...... ഇനിയും തുടരുക ...

    ReplyDelete
  3. ആത്മബന്ധം...
    എവിടെയും....
    നല്ല ചിന്ത,
    വ്യത്യസ്തമായ...
    (വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റണെ)

    ReplyDelete
  4. kuzhappamilla.......enthokke pinnne?

    ReplyDelete
  5. inny said...
    തിരുത്തുക, പ്രോത്സാഹിപ്പിക്കുക....
    നിര്‍ദേശങ്ങള്‍ക്കും അഭിനന്ദനഗല്കും നന്ദി,
    തുടക്കക്കാരന്റെ അങ്കലാപുകള്‍ വല്ലാതെ വിഭ്രമിപ്പിക്കുന്നു.
    ആശിര്‍വദിചാലും....
    എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി
    (@ ആരിഫ്‌ ...കുഴപ്പമില്ല,,,സുഖം. പ്രാര്‍ഥിക്കുക.)

    September 9, 2011 8:17 AM

    ReplyDelete
  6. എനിക്ക് ഇതു വല്ല്യ ഇഷ്ട്ടമായി...<3....

    ReplyDelete
  7. ബ്ലോഗേഴുത്തില്‍ എന്റെ ഈ കുഞ്ഞു നുറുങ്ങുകള്‍ക്ക് എന്നെ പ്രോത്സാഹിപ്പിചെവരെല്ലാം ഞാന്‍ ബഹുമാനിക്കുന്ന എഴുത്ത്കാരും പ്രതിഭകളും ആണ് എന്നതില്‍ ഞാന്‍ അതിയായി ആഹ്ലാദിക്കുന്നു, നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകളും ആശീര്‍വാദങ്ങളും എന്നും ഇപ്പോഴും ആഗ്രഹിച്ചു കൊണ്ട് ....
    അബ്ദുല്‍ ഖാദര്‍

    ReplyDelete