Saturday, April 7, 2012

തിരമാലകള്‍




ഒന്നിന് പിറകെ മറ്റൊന്നായി 
തിരമാലകള്‍ ആര്‍ത്തലച്ചു വരുന്നു. 
ഇന്നലെ നാം വന്നപ്പോള്‍ 
കടലും തിരമാലകളും 
വളരെ ശാന്തമായിരുന്നല്ലോ.....?
ഇന്നെന്തേ ഇവയിങ്ങനെ?
.......
കാറ്റിന്റെ ഗതി വിഗതികളാണ് 
എന്നാണു അവര്‍ പറയുന്നത്.
.........................
ഏയ്‌ , അങ്ങനെയാവുമോ?.....
സാഗരം തന്റെ പ്രിയതമനെ 
പ്രണയിക്കുന്നിടത്ത് ,
മൂന്നാമനായ് ഒരു കാറ്റിനെന്തു പ്രസക്തി ?
.............................
പരസഹസ്രം കരങ്ങളാല്‍
തന്റെ പ്രിയതമനെ 
ആഞ്ഞു പുണരുന്ന സാഗരം, 
പക്ഷെ,
അടുത്ത നിമിഷം പിന്‍വാങ്ങുന്നതെന്തു കൊണ്ടാവാം............?
.......................
പിന്‍വാങ്ങുന്നുവെന്ന് ആര് പറഞ്ഞു?
യുഗങ്ങളായ്‌,
പരസ്പരം പുണര്‍ന്നു തന്നെയിരിക്കുകയല്ലേ ......
അവര്‍ രണ്ടും.......
ഒരിക്കലും വേര്‍പിരിയില്ലെന്ന,
തീവ്ര നിശ്ചയവുമായ് ...............
..............................
പിന്നെയിക്കാണുന്നതിന്റെ അര്‍ത്ഥമെന്താണെന്നോ.....?
ഒരുമിച്ചിരിക്കുംബോഴും 
ഇനിയും കൈവന്നിട്ടില്ലാത്തൊരു 
മോഹ സാക്ഷാല്‍കാരം.....
അതിനായവര്‍ അനവരതം പ്രയത്നിച്ചു കൊണ്ടിരിക്കുന്നു...
അതെന്താണെന്നോ.....?
ഒന്നായിത്തീരുക.......
നമ്മെ പ്പോലെത്തന്നെ,
നാം ഇപ്പോഴും ഒരുമിച്ചിരിക്കുംബോഴും 
ഒന്നല്ല, 
ഒരാള്‍ അപരനില്‍ വിലയം പ്രാപിക്കുക,
ഒന്നായിത്തീരുക....
അതാണാ മോക്ഷം , മോഹ സാക്ഷാല്‍കാരം,
..................................
അതിനാണവള്‍ 
തന്റെ പേവല കരപല്ലവങ്ങള്‍ കൊണ്ട്,
ചിലപ്പോള്‍ തഴുകലായും,
മറ്റു ചിലപ്പോള്‍  താഡനങ്ങളായും ....
വീണ്ടും വീണ്ടും അവനെ
 പുല്കിക്കൊണ്ടേയിരിക്കുന്നത്.
................................
ഈ കാറ്റിനെയാണ് നമിക്കേണ്ടത് .....
എന്തിനെന്നോ.....?
ഇത്രയും ഭ്രാന്തമായി സ്നേഹിക്കാന്‍ 
അവളെ പ്രാപ്തയാക്കുന്നത് 
ഈ നിഷ്കാമ കര്‍മ്മിയല്ലേ?
......................
.......................
അന്നേരം ...........
തങ്ങള്‍ക്കിടയില്‍, 
മനസിനകത്തങ്ങളില്‍,
എവിടെയൊക്കെയോ ...
ശക്തമായ ഒരു കൊടുങ്കാറ്റ്.....
വന്യമായുദിച്ചുയരുന്നത് 
ഉള്‍പുളകത്തോടെ ....
അവരറിഞ്ഞു....
..................................

11 comments:

  1. Replies
    1. ആശീര്‍വദിക്കുക..................

      Delete
    2. നന്നായ് സുഹൃത്തേ, കൂടുതൽ എഴുതൂ...ഉച്ച നീചത്വത്തിന്റെ സന്തതിയാണു കാറ്റും കൊടുങ്കാറ്റും. എല്ലാം സമത്വമാകുമ്പോൾ കാറ്റിനടിച്ച് കയാറാനിടമില്ലാതാകും. ചൂഷണ മുക്തമായൊരു സമൂഹമുണ്ടാവുകയാണെങ്കിൽ തീയുടെ ആത്മാവുള്ള കവിതകൾക്കിടമുണ്ടാകുമോ?

      Delete
    3. പ്രിയപ്പെട്ട സാര്‍,
      വളരെ നന്ദി,

      Delete
  2. ആത്മാവുള്ള കവിത ..ആശംസകള്‍

    ReplyDelete
    Replies
    1. ഹൃദയ പൂര്‍വ്വം ആശംസകള്‍ കൈപ്പറ്റിയിരിക്കുന്നു, നന്ദി....

      Delete
  3. Replies
    1. ഹൃദയ പൂര്‍വ്വം ആശംസകള്‍ കൈപ്പറ്റിയിരിക്കുന്നു, നന്ദി....

      Delete
  4. സിമ്പിള്‍.. ഇഷ്ടപ്പെട്ടു..

    ReplyDelete
  5. ഒരു നിമിഷം ആ പ്രണയ തീരങ്ങളിലൂടെ ഞാന്‍ നടന്നു അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി നനഞ്ഞു കയറിയപ്പോള്‍ ഒരു വല്ലാത്ത കുളിര് നന്നായിരിക്കുന്നു സുഹൃത്തേ !!!.......

    ReplyDelete